25 April 2024 Thursday

വിജ്ഞാന പാരമ്പര്യത്തിന് തുടർച്ചകൾ വേണം:ഡോ. മുഹമ്മദ് ഫാറൂഖ് നഈമി

ckmnews

വിജ്ഞാന പാരമ്പര്യത്തിന് തുടർച്ചകൾ വേണം:ഡോ. മുഹമ്മദ് ഫാറൂഖ് നഈമി


ചങ്ങരംകുളം : വിദ്യാഭ്യാസ മുന്നേറ്റത്തിൽ മുൻഗാമികളായ വനിതകളുടേത് നിസ്തുല മാതൃകയാണെന്നും വനിതാ മത വിദ്യാഭ്യാസത്തിനു തുടർച്ചകൾ വേണമെന്നും  എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി  അഭിപ്രായപ്പെട്ടു. അജ്മീർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ജാമിഅ മുഈനിയ്യ യിൽ പഠനം പൂർത്തിയാക്കിയ ജില്ലയിലെ നാന്നൂറ്റി മുപ്പത് സഹോദരിമാർക്ക് പന്താവൂർ ഇർശാദിൽ സംഘടിപ്പിച്ച  മുഈന മൂന്നാം സനദ് ദാന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായായിരുന്നു അദ്ദേഹം.കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സയ്യിദ് സീതിക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫളൽ നഈമി അൽ ജിഫ്രി വടക്കൂട്ട് , സയ്യിദ് ശാഫി നഈമി , കേരള ഹസൻ ഹാജി , കെ സിദ്ദീഖ് മൗലവി അയിലക്കാട്, യഹ് യ നഈമി മൂന്നാക്കൽ,വാരിയത്ത് മുഹമ്മദലി,സൈനുദ്ദീൻ നഈമി ശാമിൽ ഇർഫാനി, സ്വലാഹുദ്ദീൻ നഈമി, പി പി നൗഫൽ സഅദി  പ്രസംഗിച്ചു.