Perumbilavu
പെരുമ്പിലാവ് ആല്‍ത്തറയില്‍ വാക്ക് തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു

പെരുമ്പിലാവ് ആല്‍ത്തറയില്‍ വാക്ക് തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു
പെരുമ്പിലാവ് ആല്‍ത്തറയില്‍ തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. പരുവക്കുന്ന് സ്വദേശി സാബിർ(35)നാണ് കുത്തേറ്റത്.അന്‍സാര്‍ സ്‌കൂളിന് മുന്നില്‍ കോഴിക്കട നടത്തുകയാണ് സാബിര്‍.ഞായറാഴ്ച വൈകീട്ട് 3 ന് ആല്‍ത്തറ ആലും തൈയ്യിലാണ് സംഭവം. കണ്ണന്‍ ബാബു എന്ന് വിളിക്കുന്ന റഫീക്കാണ് ഇയാളെ കുത്തിയതെന്നാണ് വിവരം.പരിക്കേറ്റ സാബിറിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലം പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു