Maranchery
നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു

നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു
എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് എക്കോണമി മിഷനും സംയുക്തമായി ജൂലൈ മാസത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേളയുടെ ഭാഗമായി ഡിഡബ്ല്യു എം എസ് കണക്ട് ആപ്പു വഴി രജിസ്റ്റർ ചെയ്ത പെരുമ്പടപ്പ് മാറഞ്ചേരി വെളിയംകോട് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗാർത്ഥികൾക്കായി നോളജ് ജോബ് ഓറിയന്റഷനും കരിയർ ക്ലിനിക്കും സംഘടിപ്പിച്ചു.ബ്ലോക്ക് മെമ്പർ പി അജയൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു പരിപാടി ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് സെക്രട്ടറി കെജെ അമൽദാസ്, നോളജ് മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ സുമി എംഎ ,ഡിപിഎം നൗഫൽ സ്കിൽ പ്രോഗ്രാം മാനേജർമാരായ ഡിറ്റി തോമസ് , സിബി അക്ബർ അലി, ആനന്ദ് കെ ലക്ഷ്മി പ്രിയ, ഹസ്നത് ടിജിൻ മാത്യൂസ് സജാസ് മുതലായവർ പങ്കെടുത്തു