23 April 2024 Tuesday

പിഎച്ച്ഡി നേടിയ ഹരിതയെ ജനാതിപത്യ മഹിളാ അസോസിയേഷന്‍ അനുമോദിച്ചു

ckmnews


എടപ്പാൾ: കേരള യൂണിവേഴ്സിറ്റി എഡ്യൂക്കേഷനിൽ  (Education) പി എച്ച്  ഡി നേടിയ പാലപ്രയിലെ ഹരിതയെ  ജനാധിപത്യ മഹിള അസോസിയേഷൻ അനുമോദിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ എടപ്പാൾ ചുങ്കം വില്ലേജ് കമ്മിറ്റിയുടെ ഉപഹാരം വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജപാറക്കൽ നൽകി. ഗിരിജ ചേകനൂർ ജിസ്ന നാട്ടയിക്കൽ എന്നിവർ സംബന്ധിച്ചു.