Edappal
കെ പി വേലായുധൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

എടപ്പാൾ: പട്ടികജാതി ക്ഷേമ സമിതി എടപ്പാൾ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച അന്തരിച്ച പികെഎസ് എടപ്പാൾ ഏരിയ വൈസ് പ്രസിഡൻ്റ് കെ പി വേലായുധൻ്റെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. എടപ്പാൾ ആസാദി റിച്ച് റിച്ച് കൺവൻഷൻ സെൻ്ററിൽ നടന്ന യോഗം പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സി പി മണി അധ്യക്ഷയായി.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ, പി പി ലക്ഷ്മണൻ, ഇ രാജഗോപാൽ, എസ് സുജിത്ത്, പി സന്തോഷ്, കെ പി സുബ്രഹ്മണ്യൻ, കെ രവി എന്നിവർ സംസാരിച്ചു.കെ പി മോഹനൻ സ്വാഗതവും പി ബാബു നന്ദിയും പറഞ്ഞു.