19 April 2024 Friday

5000 കടന്ന് കോവിഡ് സംസ്ഥാനത്ത് കോവിഡ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

ckmnews

5000 കടന്ന് കോവിഡ് സംസ്ഥാനത്ത് കോവിഡ് 


സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 5376 പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 പേ‍ർ രോഗബാധിതരായി മരിച്ചു. 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു.42,786 നിലവിൽ ചികിത്സയിൽ.51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകൾ ആയിരുന്നു. 2590 പേ‍ർ ഇന്ന് രോ​ഗമുക്തി നേടി. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ർധനാവാണ് ഇന്നുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.