28 September 2023 Thursday

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബാച്ചിനുള്ള കെട്ടിട പ്രവർത്തി ഉദ്ഘാടനം നടന്നു

ckmnews

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബാച്ചിനുള്ള കെട്ടിട പ്രവർത്തി ഉദ്ഘാടനം നടന്നു


എരമംഗലം:പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച പ്ലസ് ടു 

ബാച്ചിന്   ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശ്രമഫലമായി അനുവദിച്ച ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  പ്രവർത്തി ഉദ്ഘാടനം  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ  സിന്ധു നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു 

പ്രിൻസിപ്പാൾ സന്ധ്യ പി, പിടിഎ പ്രസിഡൻറ്  ഇസ്മായിൽ ഇ.കെ, പിടിഎ അംഗം ഖലീൽ വാലിയിൽ

അധ്യാപകനായ സജീവ് കുമാർ കെ,  എന്നിവർ ആശംസകൾ അറിയിച്ചു ജയേന്ദ്രൻ എം.എ നന്ദി അറിയിച്ചു.വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും അഭിവൃദ്ധിക്കും വേണ്ടി നിരന്തരം ഇടപെടുന്ന ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ പ്രവർത്തനങ്ങളെ പിടിഎയും വിദ്യാർത്ഥികളും പ്രത്യേകം അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. നിർവ്വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു .