28 March 2024 Thursday

പിടി സുധീര്‍ ഗോവിന്ദിന്റെ ഓര്‍മദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് നാളെ തുടങ്ങും

ckmnews


എരമംഗലം:എരമംഗലം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ഐ - എൻ - സി - പ്രവാസി , സോഷ്യൽ വെൽഫെയർ ഗ്രൂപ്പിൻ്റെ സ്ഥാപകനായ പി.ടി. സുധീർ ഗോവിന്ദിൻ്റെ ഒന്നാം ഓർമദിനമായ               24 - ന്  എരമംഗലം സാന്ത്വനം മെഡ് കെയറിൽ വെച്ച്  3 ദിവസം നീട്ടുനിൽക്കുന്ന  സൗജന്യ വൈദ്യ  & രക്ത പരിശോധന  ക്യാമ്പ്  സംഘടിപ്പിക്കുന്നു .ജനറൽ മെഡിസിൻ , ഓർത്തോ - പീഡിയാട്രിക് തുടങ്ങി വിഭാഗവും , കൂടാതെ വിവിധ തലത്തിലുള്ള  രക്ത പരിശോധനയുമാണ് സംഘടിപ്പിക്കുന്നത് - 

കഴിഞ്ഞ 4 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന പ്രവാസി വാട്സ് ആപ്പ് കൂട്ടായ്മ  , നിരാലംബരും , നിർധനരുമായ രോഗികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ചികിത്സാ ധനസഹായമുൾപ്പെട്ട ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളും , സാമൂഹ്യ പ്രതിബന്ധത മുൻനിർത്തി , പ്രതിഭാധരം , ക്വിസ് മത്സരം , S S L C +2  വിജയികളെ അനുമോദിക്കൽ , യാചക മാഫിയക്കെതിരെ ബോധവൽക്കരണം , തുടങ്ങി  നിരവധി പ്രവർത്തങ്ങളും  , നടത്തി വന്നിട്ടുണ്ട്.  സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക്  ടിക്കറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കഴിയുന്ന  ധനസഹായം നല്കുവാനും കഴിഞ്ഞിട്ടുണ്ട്  . അവശത അനുഭവിക്കുന്ന 50 - ൽ പരം രോഗികൾക്ക് മാസം തോറും മരുന്ന്  നല്കുന്ന സുധീര സ്പർശം പദ്ധതി  കഴിഞ്ഞ 6 മാസത്തോളമായി  നടത്തി വരുന്നുണ്ട്  . കഴിഞ്ഞ 2 പ്രളയ കാലത്തും ഭക്ഷ്യധാന്യ കിറ്റുകൾ ,  കോവിഡ്  19 - ൻ്റെ പശ്ചാത്തലത്തിൽ  നിർധന രോഗികൾക്ക് മരുന്ന് വിതരണം  തുടങ്ങിയ ഒട്ടനവധി  പ്രവർത്തനങ്ങൾ ഐ - എൻ - സി - പ്രവാസി കൂട്ടായ്മക്ക്  ഇതിനകം  കഴിഞ്ഞിട്ടുണ്ട്  .