ഇരട്ടക്കുട്ടികളാൽ സമ്പന്നമായി ഈ വർഷത്തെ ചേന്നമംഗലം എ എൽ പി സ്കൂളിലെ പ്രവേശനോത്സവം.

ഇരട്ടക്കുട്ടികളാൽ സമ്പന്നമായി ഈ വർഷത്തെ ചേന്നമംഗലം എ എൽ പി സ്കൂളിലെ പ്രവേശനോത്സവം.
ചേന്നമംഗലം എ എൽ പി സ്കൂളിൽ വെളിയംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വെളിയംകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര, ബ്ലോക്ക് മെമ്പർ അജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ആറ് ഇരട്ടകുട്ടികളാൺ ഈ വർഷത്തിൽ വിദ്യാലയത്തിൽ പഠനത്തിന്നായി എത്തിയിട്ടുള്ളത്, കഴിഞ്ഞ അധ്യായനവർഷം പതിനാലോളം ഇരട്ടകുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു. പനങ്ങാട്ടയിൽ റഷീദ് ,ഫാസില എന്നിവരുടെ മക്കളായ സൻ വ , സൻസ എന്നിവർ ഒന്നാം ക്ലാസിലും ,മുച്ചുകുട്ടത്തിൽ സൈനുദ്ദീൻ എം, സജില പി എന്നിവരുടെ മക്കളായ സിയാദ് , സൈദ് എന്നിവർ നാലാം ക്ലാസിലും , കുമ്മില്‍ മുജീബ് ,ആബിദ എന്നിവരുടെ മക്കളായ മിസ്ബ,മിൻഹ എന്നിവർ മൂന്നാം ക്ലാസിലും , ചുള്ളിയിൽ റഹീം ,സജിന എന്നിവരുടെ മക്കളായ ശബ, ഷസ മൂന്നാം ക്ലാസിലും, കൈപ്പറമ്പിൽ ബാദുഷ ,ഹാജറ എന്നിവരുടെ മക്കളായ ഷാസിയ ,നാസിയ എന്നിവർ മൂന്നാം ക്ലാസിലും,വെളുത്തെടുത്ത് സുരേഷ് പി വി , വിദ്യ എന്നിവരുടെ മക്കളായ വൈഗ ,ശിഖ എന്നിവർ നാലാം ക്ലാസിലും പഠിച്ചു കൊണ്ടിരിക്കുന്നു.
പ്രവേശനോത്സവത്തിന്ന്
സക്കീർ മാഷ് സ്വാഗതവും, സുജിനി വാസ് നന്ദിയും പറഞ്ഞു