28 September 2023 Thursday

പൊന്നാനി മണ്ഡലം വനിതാ ലീഗ് കുടുംബസംഗമവും സർഗ്ഗമേളയും ജൂലായ്‌ 1ന് നടക്കും

ckmnews

പൊന്നാനി മണ്ഡലം വനിതാ ലീഗ് കുടുംബസംഗമവും സർഗ്ഗമേളയും ജൂലായ്‌ 1ന് നടക്കും


പൊന്നാനി മണ്ഡലം വനിതാ ലീഗ് ഈദ് സൗഹൃദ കുടുംബസംഗമവും കലാ സാഹിത്യ സർഗ്ഗമേളയും 2023 ജൂലായ്‌ 01 ന് നടത്തും.എരമംഗലം മാട്ടേരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സർഗസംഗമത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിൽനിന്നും

കുടുംബങ്ങളും പ്രതിഭകളും പങ്കെടുക്കും. മാട്ടേരി ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പ്രോഗ്രാം,ഫിനാൻസ്, റിസപ്ഷൻ ഉപസമിതികൾ രൂപീകരിച്ചു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പിപി. യൂസഫലി യോഗം ഉത്ഘാടനം ചെയ്തു.പങ്കെടുക്കുന്നവരുടെ പേര് നേരത്തെ രജിസ്റ്റർ ചെയ്യാനും പരിപാടികൾ സ്ക്രീനിങ് ചെയ്തു സെലക്ട് ചെയ്യാനും തീരുമാനിച്ചു പരിപാടിയിൽ പ്രായഭേദമന്യേ  പങ്കെടുപ്പിക്കാനും തീരുമാനിച്ചു.പി. ബീവി അധ്യക്ഷത വഹിച്ച യോഗത്തിൽ ഷമീർ ഇടിയാട്ടിൽ, ഖദീജ  മൂത്തേടത്ത്, ആയിഷ ഹസ്സൻ, മഹമൂദ് വെളിയൻകോട്, അഡ്വ. കെഎ. ബക്കർ,മറിയക്കുട്ടി.എൻ, സുഹറ അഹമ്മദ്, റൂഖിയ ടീച്ചർ, അഗ്റാസ് പലപ്പെട്ടി, ഷെരീഫ വെളിയൻകോട് പ്രസംഗിച്ചു. സാബിറ ബാവ പുറങ്ങ്, ജസീല, യാസിർ പലപ്പെട്ടി ബുഷ്‌റ പെരുമ്പടപ്പ്, മൈമൂന അലൻകോട്, ഷമീമ അബ്ദുള്ള, മുംതാസ് പുറങ്ങ്, ഫാഹിദ് എരമംഗലം പങ്കെടുത്തു.