24 April 2024 Wednesday

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് ലെവിദ്യാർത്ഥികളെ പിടിഎ യും മാനേജ്മെന്റും ചേർന്ന് അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദനച്ചടങ്ങ് ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. മുഴുവൻ വിഷയങ്ങൾക്കും എപ്ളസ് നേടിയ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ഉപഹാരങ്ങളും നൽകി.പ്രിൻസിപ്പൽ പി.വി വില്ലിംഗ്ടൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടി എ പ്രസിഡണ്ട് വി.നവാസ് അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി മുഹമ്മദുണ്ണി ഹാജി,ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് പന്താവൂർ, ട്രസ്റ്റ് ഭാരവാഹികളായ ഹമീദ് മാസ്റ്റർ, എൻ ഹമീദ്,അസ്സബാഹ് അറബിക് കോളജ് പ്രിൻസിപ്പാൾ ഹസീബ് മദനി , ഇവി ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു.തൻസീർ എ നന്ദി പറഞ്ഞു