29 March 2024 Friday

പെരുമ്പിലാവിൽ ബൈക്കിന്റെ ചക്രം മോഷ്ടിച്ച സംഭവത്തിൽ കടവല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ

ckmnews

പെരുമ്പിലാവിൽ ബൈക്കിന്റെ ചക്രം മോഷ്ടിച്ച സംഭവത്തിൽ കടവല്ലൂർ പഞ്ചായത്ത് അംഗം അറസ്റ്റിൽ


പെരുമ്പിലാവ് :കടവല്ലൂർ പഞ്ചായത്ത് അംഗം  കെ യു നാസറിനെ മോഷണ കുറ്റത്തിന് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.കടവല്ലൂർ അംബേദ്കർ നഗർ പന്തലാത്ത വീട്ടിൽ അസീസിന്റെ ബൈക്കിന്റെ ചക്രം മോഷ്ടിച്ച കേസിലാണ്  അറസ്റ്റ്. ചക്രം ഊരിയെടുക്കാൻ സഹായിച്ച ടയർ കടയിലെ  ജീവനക്കാരനും കസ്റ്റഡിയിലാണ്.ചൊവ്വാഴ്ച കാലത്താണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്.ഇതറിഞ്ഞ ഉടനെ വീട്ടുകാർ കുന്നംകുളം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.അയൽവക്കത്തെ ക്യാമറകൾ പരിശോധിക്കാൻ പോലീസ് എത്തുമെന്ന് ഉറപ്പായപ്പോൾ താനാണ് ചക്രം ഊരിയെടുത്തതെന്ന്  അയൽവാസിയോട് നാസർ പറഞ്ഞിരുന്നു.തുടർന്ന് നാസറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു നാസറും സുഹൃത്ത് അസീസും സാമ്പത്തിക  ഇടപാടിന്റെ തുടർച്ചയാണ് മോഷണത്തിൽ കലാശിച്ചത് എന്ന് പോലീസ് നൽകുന്ന വിവരങ്ങൾ.കടവല്ലൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് അംഗമാണ് നാസർ