19 April 2024 Friday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘാടക സമിതി യോഗം ചേർന്നു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള സംഘാടക സമിതി യോഗം ചേർന്നു


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും സംയുക്തമായി ജൂലൈ മാസത്തിൽ നടത്തുന്ന തൊഴിൽമേളയുടെ സംഘാടകസമിതി യോഗം എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. 2026 നകം കേരളത്തിൽ 20 ലക്ഷം അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തിരഞ്ഞെടുത്ത നാലു തദ്ദേശസ്ഥാപനങ്ങളിൽ ഒന്നാണ് പെരുമ്പടപ്പു ബ്ലോക്ക് പഞ്ചായത്ത്‌.DWMS CONNECT എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് മുഖാന്തരമോ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുന്നവർക്കാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.സംഘാടകസമിതി യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു അധ്യക്ഷത വഹിച്ചു.ആലങ്കോട് ഗ്രാമപഞ്ചായത്ത് കെ വി ഷെഹീർ പ്രസിഡണ്ട്  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ,നന്നമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ദീൻ, വൈസ് പ്രസിഡണ്ട് പ്രവീൺ,വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ,പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് മുസ്തഫ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കുമാരി എ എച്ച് റംഷീന താജു നിസ ബ്ലോക്ക് മെമ്പർമാരായ കെ സി ഷിഹാബ് നൂറുദ്ദീൻ പോഴത്ത്, വെളിയംകോട് ഗ്രാമപഞ്ചായത്ത് അംഗം ഹുസൈൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ  സൈദ് പുഴക്കര മുതലായവർ പങ്കെടുത്തു. ബ്ലോക്ക് മെമ്പർ പി അജയൻ നന്ദി അറിയിച്ചു