20 April 2024 Saturday

ഇടിമിന്നലേറ്റ് പാറമട തൊഴിലാളികളായ എട്ട് പേർക്ക് പരിക്ക്

ckmnews


ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലിൽ എട്ടുപേർക്ക് പരിക്ക്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജോലിക്ക് ശേഷം തൊഴിലാളികൾ ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്. ഉടൻതന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.