25 April 2024 Thursday

ഗുസ്തി താരങ്ങളുടെ പ്രതിഷേധം; ആശങ്ക രേഖപ്പെടുത്തി യുണൈറ്റഡ് വേൾഡ് റസ്ലിംഗ്

ckmnews


ഇന്ത്യയിൽ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച അന്താരാഷ്ട്ര ഗുസ്‌തി താരങ്ങളുടെ സംഘടനയായ യുണൈറ്റഡ് വേൾഡ് റസ്ലിംഗ്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സംഘട വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ നിരാശ രേഖപ്പെടുത്തിയ UWW പ്രതിഷേധ സമരങ്ങളിൽ പിന്തുണയറിയിച്ച് താരങ്ങളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.


പ്രതിഷേധ മാർച്ചിനിടെ താരങ്ങളെ കസ്റ്റഡിയിൽ എടുത്തതിനു അവരുടെ സമരപന്തൽ പൊളിച്ചു മാറ്റിയതിലും സംഘടനാ പ്രതിഷേധം അറിയിച്ചു. ഗുസ്തിക്കാർക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച യുണൈറ്റഡ് വേൾഡ് റസ്ലിംഗ് ആരോപണങ്ങളിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.