24 April 2024 Wednesday

സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 16 റൺസിന്റെ ജയം .

ckmnews

ഐപിഎല്ലിൽ ഇന്ന് നടന്ന ചെന്നൈ രാജസ്ഥാൻ പോരാട്ടത്തിൽ രാജസ്ഥാന് 16 റൺസിന്റെ വിജയം . ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടി . മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 6 വിക്കറ്റ് നഷ്ട്ടത്തിൽ 200 റൺസ് നേടാനേ കഴിഞ്ഞൊള്ളൂ .
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി തുടക്കത്തിൽ തന്നെ ഓപ്പണർ ജെയ്സ്വാൾ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ സഞ്ജുവും സ്മിത്തും കൂടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . തുടക്കം തൊട്ട് ആക്രമിച്ചു കളിച്ച സഞ്ജു 32 പന്തിൽ 9 സിക്സറുകളും 1 ഫോറുമടക്കം 74 റൺസ് നേടിയപ്പോൾ സ്മിത്ത് 47 പന്തിൽ 4വീതം സിക്സറുകളും ഫോറുകളും പായിച്ചു 69 റൺസ് ആണ് നേടിയത് . വാലറ്റത്ത് അവസാന ഓവറുകളിൽ ആഞ്ഞടിച്ച ജോഫ്രേ അർച്ചറും (8 പന്തിൽ 27) കൂടി രാജസ്ഥാൻ സ്കോർ 216 റൺസിൽ എത്തിച്ചു . ചെന്നൈക്ക് വേണ്ടി സാം കറൺ 3 വിക്കറ്റ് വീഴ്ത്തി .
217 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ചെന്നൈക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ വാട്സണും (33) മുരളി വിജയും(21) കൂടി നൽകിയത് . ഇരുവരും പുറത്തായ ശേഷം പ ഡ്യൂപ്ലെസ്സിസ് (37 പന്തിൽ 72), ജാഥവ് (22), ധോണി (26), കറൺ (17) എന്നിവർ നല്ല പ്രകടനം കാഴ്‌ചവെച്ചെങ്കിലും , അവസാന നിമിഷം കൂറ്റൻ അടികളുമായി കളം നിറഞ്ഞു കളിച്ച ഡ്യൂപ്ലെസ്സിസ് 19-ആം ഓവറിൽ പുറത്തായതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. അവസാന ഓവറിൽ 38 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ചെന്നൈക്ക് 21 റൺസ് എടുക്കാനെ കഴിഞ്ഞൊള്ളൂ . രാജസ്ഥാൻ ബൗളർ രാഹുൽ 3 വിക്കറ്റും അർച്ചർ, ശ്രെയസ് ഗോപാൽ , ടോം കറൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി .
നേരത്തെ ആദ്യം അർദ്ധസെഞ്ചുറി നേടി ബാറ്റിംഗിലും 4 പുറത്താക്കലുമായി വിക്കറ്റിന് പുറകിലും മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസൺ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു