28 March 2024 Thursday

പാലിയേറ്റീവ് ക്ലിനിക്കുകളുടെ ഭാരവാഹികൾക്കും ആക്ടീവ് വളണ്ടിയർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കിടപ്പിലായ രോഗികളുടെ പരിചരണത്തിനായി നടത്തപ്പെടുന്ന ഹോം കെയറുകളുടെ ക്വാളിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി താലൂക്കിലെ വിവിധ പാലിയേറ്റീവ് ക്ലിനിക്കുകളുടെ ഭാരവാഹികൾക്കും ആക്ടീവ് വളണ്ടിയർമാർക്കുമായി ശില്പശാല സംഘടിപ്പിച്ചു.എം ഐ പി എടപ്പാൾ സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളം കാരുണ്യം പാലിയേററീവ് ക്ലിനിക്കിൽ വച്ച് സംഘടിപ്പിച്ച ശില്പശാലയിൽ 

എം ഐ പി എടപ്പാൾ സോണൽ കമ്മിറ്റി പ്രസിഡണ്ട് 

പി പി എം അഷറഫ് അധ്യക്ഷത വഹിച്ചു.അബ്ദുൽ കരിം സ്വാഗതം പറഞ്ഞു.സിഎം യൂസുഫ്,ജമാൽ, നിറമരതൂർ ,അൻവർ സാദത്ത് മംഗലം എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ എടുത്തു.പി കെ അബ്ദുളള കുട്ടി ഷെരീഫ് പൊന്നാനി അലി കാരുണ്യം ലത്തീഫ് മുക്കുതല എന്നിവർ പ്രസംഗിച്ചു