28 March 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പിന് തുടക്കമായി

ckmnews


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിന്റെ ഹരിത കർമ്മ സേന പ്രവർത്തനങ്ങളുടെ അവലോകനവും ,മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ  ഭാഗമായുള്ള ജനകീയ ക്യാമ്പയിനും നടന്നു.പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ,  ഭാവി  പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി , ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം  ചെയ്തു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. കവിത സ്വാഗതം പറഞ്ഞ ചടങ്ങിൽ  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ചു .ഐആർടിസി റീജീയണൽ  കോ- ഓർഡിനേറ്റർ ജയ് സോമനാഥൻ പദ്ധതികൾ  വിശദീകരിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  റംസി റമീസ് ,വാർഡ് മെമ്പർമാരായ  റസ്ലത്ത് സെക്കീർ,ഷരീഫ മുഹമ്മദ് , ഷീജ സുരേഷ് , റമീന ഇസ്മയിൽ ,  ജൂനിയർ സൂപ്രണ്ട് അരുൺ ലാൽ , വി.ഇ. ഒ . ജയേഷ് ,ഐആർടിസി പഞ്ചായത്ത് അസിസ്റ്റൻ്റ്  കോ - ഓർഡിനേറ്റർ എ . ടി. ഫാത്തിമ ,  ഹരിത കർമ്മ സേന  പ്രസിഡൻ്റ് കെ.വി. ഫാത്തിമ , സെക്രട്ടറി ജയഭാരതി  തുടങ്ങിയവർ സംസാരിച്ചു.വെളിയങ്കോട് ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിൻ്റെ ഭാഗമായി  വാർഡുകളിൽ  നടത്തപ്പെടുന്ന അജൈവ മാലിന്യ  ശേഖരണത്തിൽ  പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്തിൽ  തന്നെ  ആദ്യമായി  100 % യൂസേഴ്ഫീ കൈവരിച്ച  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിലെ  4 , 9  എന്നീ വാർഡുകളിലെ മെമ്പർമാരേയും  , ഹരിത കർമ്മ സേന അംഗങ്ങളേയും യോഗം  അഭിനന്ദിച്ചു . മറ്റ് വാർഡുകളിൾ  പ്രവർത്തനങ്ങൾ  സമയബന്ധിതമായി  തന്നെ  നൂറ്  ശതമാനം  പൂർത്തീകരിക്കുന്നതിനും  യോഗം  തീരുമാനിച്ചു.പ്ലാസ്റ്റിക്ക്  നിരോധനം , മാലിന്യ സംസ്കരണ ശുചീകരണ  പ്രവർത്തനം എന്നിവ  സംബന്ധിച്ച  അറിയിപ്പ്   ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ  കച്ചവട സ്ഥാപനങ്ങളിൽ  വിതരണം  നടത്തി . തുടർന്ന്  പഞ്ചായത്തിലെ  മുഴുവൻ വീടുകളിലും , ജനപ്രതിനിധികൾ ,  ഹരിത കർമ്മ സേന  പ്രവർത്തകർ തുടങ്ങിയവരുടെ നേത്യത്വത്തിൽ  അറിയിപ്പ് നല്കുന്നതിനും തീരുമാനിച്ചു .