25 April 2024 Thursday

കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ckmnews

കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു


കുറ്റിപ്പുറം:പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാത വ്യക്തിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.കഴിഞ്ഞ ദിവസം നിര്‍ത്തി വെച്ച തിരച്ചിലാണ് രണ്ടാം ദിവസവും നടക്കുന്നത്. പൊന്നാനി അഗ്നി രക്ഷ നിലയം സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി,തിരൂർ യൂണിറ്റുകൾ ആണ് തിരച്ചില്‍ നടത്തുന്നത്.സ്ക്യൂബ ദിങ്കി എന്നിവയുടെ സഹായത്തിൽ നടക്കുന്ന തിരച്ചിലില്‍ ഇത് വരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വ്യക്തിയെ കുറിച്ചോ ചാടിയ യഥാർത്ഥ സ്ഥലത്തെ കുറിച്ചോ കൃത്യമായ വിവരം ലഭിക്കാത്തതും തിരച്ചില്‍ നടത്തുന്നവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ട്.ഭാരതപ്പുഴയിൽ നിലവിലെ വെള്ളത്തിന്റെ അവസ്ഥയും,ശക്തമായ ഒഴുക്കും തിരച്ചിലിന് പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഉദ്ധ്യോഗസ്ഥര്‍ പറയുന്നത്.