24 April 2024 Wednesday

ഒഴിഞ്ഞ വീട് കേന്ദ്രീകച്ച് ചീട്ട് കളിനടത്തിയ സംഘത്തെ ചങ്ങരംകുളം പോലീസ് പിടികൂടി

ckmnews


ചങ്ങരംകുളം:കാളാച്ചാല്‍ കേന്ദ്രീകച്ച് ചീട്ട് കളിനടത്തിയ സംഘത്തെ ചങ്ങരംകുളം പോലീസ് പിടികൂടി.കാളാച്ചാലില്‍ ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ച് പണം വച്ചുള്ള ചീട്ട്കളിയും മദ്യപാനവും പതിവായെന്ന പരാതികളെ തുടര്‍ന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.പിടിയിലായ എരമംഗലം പുറങ്ങ്,എടപ്പാള്‍ നടുവട്ടം സ്വദേശികള്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു