24 April 2024 Wednesday

എസ് വൈ എസ് നന്നംമുക്ക് സർക്കിൾ കമ്മിറ്റി പാരൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു

ckmnews

എസ് വൈ എസ് നന്നംമുക്ക് സർക്കിൾ കമ്മിറ്റി പാരൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുടർപഠന സാധ്യതകളുടെ വഴികൾ പരിചയപ്പെടുത്തൽ ലക്ഷ്യം എസ് വൈ എസ് നന്നംമുക്ക് സർക്കിൾ കമ്മിറ്റി പാരൻ്റ്സ് അസംബ്ലി സംഘടിപ്പിച്ചു.ചേലക്കടവ് നജ്മുൽ ഹുദാ മദ്രസയിൽ വെച്ച നടന്ന പരിപാടിക്ക് ഷാഹുൽ ഹമീദ് പെരുമുക്ക് നേതൃത്വം നൽകി. വി. ഷിഹാബ് മുസ്‌ലിയാർ, അബ്ദുൽ മജീദ് അഹ്സനി,അഫ്സൽ സഅദി, റഹീം ചേലക്കടവ്, റാഫി പി. എം പ്രസംഗിച്ചു.