29 March 2024 Friday

പത്തിരം ചേർത്തുപിടിച്ച് ജില്ലാപഞ്ചായത്ത്:എസ് സി കോളനിവികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ckmnews

പത്തിരം ചേർത്തുപിടിച്ച്     ജില്ലാപഞ്ചായത്ത്:എസ് സി കോളനിവികസന പ്രവൃത്തി ഉദ്ഘാടനം ചെയ്തു


എരമംഗലം:പത്തിരം എസ് സി കോളനിവികസന പ്രവൃത്തിക്ക് തുടക്കമായി.മലപ്പുറംജില്ലാപഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചാണ് വെളിയൻകോട് പഞ്ചായത്തിലെ പത്തിരം എസ് സി കോളനി സമഗ്ര വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്.പ്രവർത്തി  ഉദ്ഘാടനം ഡിവിഷൻ മെമ്പർ എ കെ സുബൈർനിർവഹിച്ചു.ചടങ്ങിൽ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര അധ്യക്ഷനായിരുന്നു. അപ്പു തുരുത്തുമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എന്തു അന്തുരയിൽ,രാധാകൃഷ്ണൻ പത്തിരുതുമ്മൽ,വേലായുധൻ യൂണിവേഴ്സൽ എന്നിവർ ആശംസകളും വേലായുധൻ പത്തിരുതുമ്മൽ നന്ദിയും പറഞ്ഞു.സ്ത്രീകളടക്കമുള്ള ഗുണഭോക്താക്കളുടെ സാന്നിധ്യം ഈ പരിപാടിക്ക് മാറ്റുകൂട്ടി