20 April 2024 Saturday

കൊടും ക്രൂരത, ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; വീട്ടിൽ തേങ്ങയിടാൻ വന്ന 52കാരൻ അറസ്റ്റിൽ

ckmnews

കൊടും ക്രൂരത, ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; വീട്ടിൽ തേങ്ങയിടാൻ വന്ന 52കാരൻ അറസ്റ്റിൽ


കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. കടയ്ക്കൽ സ്വദേശിയായ അൻപ്പത്തിരണ്ടുകാരൻ കൃഷ്ണൻ കുട്ടിയെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏഴ് വയസുകാരിയെ അമ്മ കുളിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായതായി മനസിലാക്കിയത്. വിവരം തിരക്കിയ ഡോക്ടറോട് കുട്ടി ഇന്നലെ തേങ്ങയിടാൻ വന്നയാൾ പീഡിപ്പിച്ചതായി പറഞ്ഞു.