29 March 2024 Friday

ലോകസമാധാനമാണ് ഹജ്ജിലൂടെ സാധ്യമാകുന്നത് : ഹാജി കെ എം മുഹമ്മദ് ഖാസിം കോയ

ckmnews

ലോകസമാധാനമാണ് ഹജ്ജിലൂടെ സാധ്യമാകുന്നത് : ഹാജി കെ എം മുഹമ്മദ് ഖാസിം കോയ


ചങ്ങരംകുളം :ലോകസമാധാനമാണ് ഹജ്ജിലൂടെ സാധ്യമാകുന്നതെന്നും മനുഷ്യബന്ധങ്ങൾ ശക്തിപ്പെടുത്താനും മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് പൂർവ്വാധികം നന്മകളിൽ മുഴുകാനും വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്നും കേരള ഹജ്ജ് കമ്മിറ്റി അംഗം ഹാജി കെ എം മുഹമ്മദ് ഖാസിം കോയ അഭിപ്രായപ്പെട്ടു.

പൊന്നാനി , തവനൂർ മണ്ഡലങ്ങളിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന  യാത്ര പോകുന്ന ഹാജിമാർക്ക് പന്താവൂർ ഇർശാദിൽ നടന്ന ഹജ്ജ് സാങ്കേതിക ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹജ്ജ് കമ്മിറ്റി ട്രെയിനർ കെ ടി അമാനുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി ,മദ്രസ അധ്യാപക ക്ഷേമ ബോർഡ് അംഗം കെ സിദ്ദീഖ് മൗലവി അയിലക്കാട്, ഇർശാദ് ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി പ്രസംഗിച്ചു ട്രെയിനർമാരായ മുഹമ്മദ് നസീർ , അലി മുഹമ്മദ്, എ പി എം ബഷീർ, സലാഹുദ്ദീൻ , ഇസ്മായിൽ പുതുപൊന്നാനി ,കെ സുഹൈറ നേതൃത്വം നൽകി