29 March 2024 Friday

എൻ്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസി കൂട്ടായ്മ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം:എന്റെ ചാലിശ്ശേരി യു.എ.ഇ പ്രവാസികൂട്ടായ്മ ചാലിശ്ശേരി , യു എ ഇ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു.ചാലിശ്ശേരി പഞ്ചായത്ത് പരിധിയിലും   , യു.എ.ഇ ഇന്ത്യൻ സ്കൂളിലും എസ്.എസ്.എൽ.സി ,പ്ലസ് ടു , സി.ബി.എസ്.ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച പ്രവാസി കൂട്ടായ്മ അംഗങ്ങളിലെ കുട്ടികളെയും , സഹോദരങ്ങളായ  വിദ്യാർത്ഥികളെയുമാണ്  അനുമോദിച്ചത്.ഗ്രാമത്തിൻ്റെ പുരോഗമനത്തിനും , ജീവകാരുണ്യ രംഗത്തും  നാടിന് ഏറെ മാതൃകയാണ് എൻ്റെ ചാലിശ്ശേരി  പ്രവാസി കൂട്ടായ്മ.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചാലിശ്ശേരിയിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് പി.എം.എ ലത്തീഫ് , സെക്രട്ടറി റിയാസ് അച്ചാരത്ത് എന്നിവർ മെമ്മെൻ്റോെകൾ വിതരണം ചെയതു.ദുബായിൽ നടന്ന അനുമോദന ചടങ്ങിൽ  പ്രസിഡൻ്റ് സതീഷ് ആലിക്കര , ട്രഷറർ ഷമീർ കളത്തിൽ ഉപഹാരങ്ങൾ വിതരണം നടത്തി.ഇസ്മയിൽ തച്ചറായിൽ ,മജീദ് പട്ടിശ്ശേരി ,  അൻസാർ അറക്കൽ , ഫക്രുദ്ദീൻ ആലിക്കര , മജീദ് മുക്കൂട്ട , റഷീദ് പരുവിങ്ങൽ , നസീർ എന്നിവർ പങ്കെടുത്തു.