18 April 2024 Thursday

സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയം പദ്ധതി ഉദ്ഘാടനവും സ്മാര്‍ട്ട് ക്ളാസ് പഞ്ചായത്ത് പ്രഖ്യാപനവും നടത്തി

ckmnews

*സമ്പൂർണ ശുചിത്വ വിദ്യാലയം പദ്ധതി ഉദ്ഘാടനവും സ്മാർട്ട് ക്ലാസ് പഞ്ചായത്ത് പ്രഖ്യാപനവും നടത്തി*


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനവും എല്ലാ വിദ്യാലയത്തിലും ഒരു ക്ലാസ്, സ്മാർട്ട് ക്ലാസ് ആയതിൻ്റെ പ്രഖ്യാപനവും നടന്നു.ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് അൻവറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിൽ വിദ്യാലയങ്ങൾക്ക് ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഫ്രിഡ്ജ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.2019 -20 സാമ്പത്തിക വർഷത്തിൽ ഓരോ വിദ്യാലയത്തിനും 1,45,394 രൂപയുടെ ആനുകൂല്യം വിവിധപദ്ധതികളിലൂടെ ഗവർമേണ്ട് Aided വ്യത്യാസമില്ലാതെ നൽകാൻ ആയതായി പ്രസിഡണ്ട് അവകാശപ്പെട്ടു. പട്ടികജാതി കുട്ടികൾക്ക് പഠനോപകരണങ്ങൾ അടക്കം വിദ്യാഭ്യാസ മേഖലക്ക് 17, 44,733 രൂപ കഴിഞ്ഞ വർഷം അനുവദിച്ചു.ഗവ.വിദ്യാലയങ്ങൾക്ക് നൽകിയ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് പുറമെയാണ് ഇതെന്ന് വൈസ് പ്രസിഡണ്ട് അൻവർ പറഞ്ഞു. അന്തരിച്ച വാർഡ് മെമ്പർ ശ്രീ സുബ്രഹ്മണ്യൻ്റെ അനുസ്മരണ പ്രഭാഷണം ശ്രീമതി നാജിബ ടീച്ചർ നടത്തി.ചടങ്ങിൽ

മുൻ പ്രസിഡണ്ടുമാരായ ആയിഷ ഹസൻ, അംബിക ടീച്ചർ 

ക്ഷേമകാര്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി അംഗങ്ങളായ സാജിത, സബിത അനിൽ മറ്റു വാർഡ് മെമ്പർമാർ

വിവിധ വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ എന്നിവർ പങ്കെടുത്തു

ഇംപ്ലിൻ്റിങ്ങ് ഓഫീസർ സുരേഷ് മാഷ് സ്വാഗതവും ബീന ടീച്ചർ നന്ദിയും പറഞ്ഞു.