18 April 2024 Thursday

കല്ലുംപുറത്ത് തകർന്ന സ്ലാബ് മാറ്റി പുനസ്ഥാപിച്ചു

ckmnews

കല്ലുംപുറത്ത് തകർന്ന സ്ലാബ് മാറ്റി പുനസ്ഥാപിച്ചു


പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാന പാത കല്ലുപുറം ജങ്ഷനിൽ തകർന്നിരുന്ന സ്ലാബ് അധികൃതർ  പുന:സ്ഥാപിച്ചു .കല്ലുപുറം ജങ്ഷനിൽ ചാലിശേരി ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മൂന്നോളം സ്ലാബുകൾ കഴിഞ്ഞ ദിവസം തകർന്നിരുന്നത്.മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വെള്ളിയാഴ്ച വാർത്തകളും വന്നിരുന്നു

ശനിയാഴ്ച രാവിലെ അധികൃതർ എത്തി തകർന്ന് സ്ലാബുകൾ മാറ്റി പുതിയ സ്ലാബ് ഇട്ടു.പെരുമ്പിലാവ് - നിലമ്പൂർ പാതയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബഹുഭൂരിപക്ഷം വാഹനങ്ങളും കല്ലുപുറം വഴിയാണ് കുന്നംകുളം ഭാഗത്തേക്ക്  പോകുന്നത്.വേഗത്തിലാക്കിയ നടപടിയെ  നാട്ടുകാർ ശ്ലാഘിച്ചു.