18 April 2024 Thursday

നാളികേരം പെറുക്കുന്നതിനിടെ അപ്രതീക്ഷിത അക്രമണം തൃശൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ മധ്യവയസ്കന് ദാരുണാന്ത്യം

ckmnews

നാളികേരം പെറുക്കുന്നതിനിടെ അപ്രതീക്ഷിത അക്രമണം


തൃശൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ മധ്യവയസ്കന് ദാരുണാന്ത്യം


തൃശൂർ:വിരുട്ടാണത്ത് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കൻ മരിച്ചു.താണീശ്വരത്ത് മാരാത്ത് രാജീവ് (61) ആണ് മരിച്ചത്. പറമ്പിൽ നാളികേരം പറിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.


പറമ്പിൽ നാളികേരം പെറുക്കുന്നതിനിടെ കാട്ടുപന്നി രാജീവിന്റെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ പന്നി വീണ്ടും ആക്രമിച്ചു. മാരകമായി പരുക്കേറ്റ രാജീവിനെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ബന്ധുക്കൾക്ക് കൈമാറും.