28 March 2024 Thursday

മലപ്പുറത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടത് കൊണ്ട് :പി സുരേന്ദ്രൻ

ckmnews


ചങ്ങരംകുളം: വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ മലപ്പുറത്തിന്റെ മുന്നേറ്റം സ്ത്രീകൾ ശാക്തീകരിക്കപ്പെട്ടത് കൊണ്ടാണെന്നും ആത്മീയ ഭൗതിക സമന്വയ വിദ്യ നേടിയ ആദ്യകാല പഠിതാക്കൾ ആധുനിക സമൂഹത്തിന് വെളിച്ചം പകരാൻ സന്നദ്ധരാവണമെന്നും കഥാകൃത്ത് പി സുരേന്ദ്രൻ. കുടുംബ അയൽപക്ക ബന്ധങ്ങളുടെ ഊഷ്മളതക്ക് പൂമുഖങ്ങളല്ല അടുക്കളകൾ തമ്മിലാണ് ആദ്യം ബന്ധിപ്പിക്കേണ്ടതെന്നും  ഒരുമിച്ചിരുന്നു ഭക്ഷിക്കുന്നതിലൂടെ തീരാവുന്ന ചെറു പ്രശ്നങ്ങൾ അതിസങ്കീർണതുകളിലേക്ക് വഴിമാറുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. പന്താവൂർ ഇർശാദിൽ അഫ്സലുൽ ഉലമാ പൂർവ്വ വിദ്യാർത്ഥികളുടെ സമ്പൂർണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അബ്ദുസ്സലാം നദ്‌വി, എ അഹമ്മദ് ബാഖവി, അഷറഫ് റിസ് വി ,അനസ് ഇർഫാനി, അബ്ദുൽ ഖാദിർ അൻവരി, അബ്ദുൽ അസീസ് അമാനി, അബ്ദുസ്സലാം സഅദി ,കെ സിദ്ദീഖ് മൗലവി , വാരിയത്ത് മുഹമ്മദലി ,വി പി ഷംസുദ്ദീൻ ഹാജി, പി പി നൗഫൽ സഅദി, എഞ്ചി : അനീസ് ഹൈദരി . കെ എം ഷെരിഫ് ബുഖാരി, കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു .ഉമ്മർ പുനത്തിൽ , ഷാഫി ചിയ്യാനൂർ , റസാൻ നിസാമി , ഫക്രുദ്ദീൻ പന്താവൂർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.