16 April 2024 Tuesday

കാറിൽ മണം പുറത്തറിയാത്ത അറ, ഉള്ളിൽ 50 കിലോ കഞ്ചാവ്; കൈകാണിച്ചിട്ടും നിർത്തിയില്ല, കുതിരാനിൽ വച്ച് പിടിച്ചു

ckmnews



തൃശൂർ ∙ കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിലൊളിപ്പിച്ചു കടത്തിയ 50 കിലോ കഞ്ചാവുമായി 4 പേർ അറസ്റ്റിൽ. ഒഡീഷ കോരാപ്പുട് മാച്ചാകുന്ദ് സ്വദേശി ഹരിയമുണ്ട ഗാഡിയ (23) , കോട്ടയം കടുത്തുരുത്തി കുറുപ്പുന്തറ മണിമലകുന്നേല്‍ തോമസ് (42) , ഏറ്റുമാനൂര്‍ തെള്ളകം  അതിരമ്പുഴ മാങ്കിലേത്ത് ലിന്റോ (35) ,

കൊടുവള്ളി മാനിപുരം പുത്തൂര്‍ അങ്കമണ്ണില്‍ അസറുദീന്‍ (22) എന്നിവരാണ് പിടിയിലായത് . വാണിയമ്പാറയില്‍വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ കാര്‍ കുതിരാനില്‍ പീച്ചി പൊലീസും നിഴല്‍ പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു .


പാലക്കാടു നിന്നെത്തുന്ന കാറില്‍ വന്‍തോതില്‍ കഞ്ചാവ് കടുത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് പരിശോധന നടത്തിയത് . വാണിയമ്പാറയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്ന കാറിനെ കുതിരാന്‍ വരെ പിന്തുടര്‍ന്ന പൊലീസ് സംഘം വളഞ്ഞിട്ടു പിടികൂടി .