28 March 2024 Thursday

ചൂണ്ടലില്‍ കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്വകാര്യ ബസുടമ മരിച്ചു

ckmnews

കുന്നംകുളം : ചൂണ്ടല്‍ പാറക്ക് സമീപം കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്വകാര്യ ബസുടമ മരിച്ചു . കുന്നംകുളം ആര്‍ത്താറ്റ് സ്വദേശി കീര്‍ത്തിയില്‍ വീട്ടില്‍ ബാലചന്ദ്രന്റെ മകന്‍ അനൂപ് (44) ആണ് മരിച്ചത് . ശനിയാഴ്ച്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം . ഗുരുതരമായി പരിക്കേറ്റ അനൂപിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.