23 April 2024 Tuesday

എസ്എസ്എൽസി വിജയികൾക്ക് ഊർജ്ജമേകി സബ് കലക്ടറുടെ ഇൻട്രാക്ക്ഷൻ

ckmnews

എസ്എസ്എൽസി വിജയികൾക്ക് ഊർജ്ജമേകി സബ് കലക്ടറുടെ ഇൻട്രാക്ക്ഷൻ 


എരമംഗലം:എസ്എസ്എൽസി പാസായ വിദ്യാ ർത്ഥികൾക്ക്  മലപ്പുറം ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച 'കരിയർ വിംഗ്സ് ' പ്രോഗ്രാമിൻ്റെ   മാറഞ്ചേരി ഡിവിഷൻ തല പരിപാടി   മാട്ടേരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഡിവിഷനിലെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ്, വിദ്യാലയങ്ങളിലെ എസ് എസ് എൽ സി പാസായ വിദ്യാർത്ഥികളും രക്ഷിതാക്കളും  പങ്കെടുത്തു.ശില്പശാലയുടെ ഉദ്ഘാടനം തിരൂർ സബ് കലക്ടർ സച്ചിൻ കുമാർ യാദവ് 

ഐ. എ. എസ് തന്റെ  ജീവിതാനുഭവങ്ങൾ  കുട്ടികളുമായി പങ്ക് വെച്ച്  നിർവഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ:  ഇ സിന്ധു മുഖ്യഅതിഥിയായിരുന്നു.വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കല്ലാട്ടേയിൽ ഷംസു,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന ടീച്ചർ, വെളിയംകോട് ഗ്രാമപഞ്ചായത്ത്  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈദ് പുഴക്കര  എന്നിവർ ആശംസകൾ നേർന്നു.കോമ്പിനേഷൻ സെലക്ഷൻ & കരിയർ ലോകം എന്ന സെഷൻ  കെ.പി ലുക്ക്മാൻ ആലത്തിയൂരും ഏകജാലക പ്രവേശനം അറിയേണ്ടതെല്ലാം എന്ന സെഷൻ  സി വി ഇബ്രാഹിം മാസ്റ്ററും അവതരിപ്പിച്ചു.പൊതു വിഷയങ്ങളെക്കുറിച്ച് ജാബിർ സിദ്ദിഖും ക്ലാസുകൾക്ക്‌ നേതൃത്വം നൽകി . ഡിവിഷനിലെ സ്‌കൂൾ പ്രധാന അധ്യാപകരും, പിടിഎ അംഗങ്ങളും , മറ്റു അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി.മാറഞ്ചേരി സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ സ്വാഗതവും എം ടി എ പ്രസിഡൻറ് ഖദീജ മൂത്തേടത്ത്  നന്ദിയും പറഞ്ഞു.