23 April 2024 Tuesday

കാരുണ്യം പാലിയേറ്റീവ് കെയർ സ്കൂൾ കിറ്റുകൾ വിതരണം നടത്തി

ckmnews

കാരുണ്യം പാലിയേറ്റീവ് കെയർ സ്കൂൾ കിറ്റുകൾ വിതരണം നടത്തി


ചങ്ങരംകുളം: കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ പരിചരിച്ചു വരുന്ന രോഗികളുടെ മക്കൾക്ക് പുതിയ വിദ്യാഭ്യാസ വര്‍ഷത്തോടനുബന്ധിച്ച് സ്കൂൾ കിറ്റുകൾ വിതരണം നടത്തി.കാരുണ്യം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മോത്തി മഹൽ ജ്വല്ലറി ചെയർമാൻ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.കാരുണ്യം പ്രസിഡണ്ട് പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു.വിമുഹമ്മദുണ്ണി ഹാജി പി കെ അബ്ദുള്ള കുട്ടി കുഞ്ഞുമുഹമ്മദ് പന്താവൂർ രാജീവ് മൂക്കുതല അലികാരുണ്യം കെ. അനസ് ജബ്ബാർ പള്ളിക്കര ആയിഷഹസൻ ലത്തീഫ് മൂക്കുതല ജബ്ബാർ ആലംകോട് അംബിക ടീച്ചർ എന്നിവർ പ്രസംഗിച്ചു