28 March 2024 Thursday

കറന്റ് ബില്ല് വർധനക്കെതിരെ എസ് ഡി പി ഐ കെ എസ് ഇ ബി ഓഫീസ് ധർണ നടത്തി

ckmnews


ചങ്ങരംകുളം: വൈദ്യുതി ഉപയോഗത്തിന് അമിത നിരക്ക് ഈടാക്കാനുള്ള ഇടതു സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം കെ എസ് ഇ ബി ഓഫീസിൽ ധർണ സംഘടിപ്പിച്ചു.ധർണയുടെ ഉദ്ഘാടനം എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ റാഫിപാലപ്പെട്ടി നിർവഹിച്ചു.എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ് പെരുമുക് അധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻചിയ്യാനൂർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫ്‌ പാവിട്ടപ്പുറം സ്വാഗതവും, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അലി കക്കിടിപ്പുറം  നന്ദിയും പറഞ്ഞു.ബദറുദ്ധീൻ ഇർഫാനി, അസീസ് കോക്കൂർ, സി പി മുഹമ്മദ്‌, ഹംസപെരുമുക്, ഹമീദ് കാളാച്ചാൽ,അഷ്‌റഫ്‌, എന്നിവർ നേതൃത്വം നൽകി.