10 June 2023 Saturday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മന്ത് രോഗ നിർണ്ണയ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിൻ്റെയും നന്നംമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മന്ത് രോഗ നിർണ്ണയ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.നന്നംമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിസ്‌രിയ സൈഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പതിമൂന്നാം വാർഡ് മെമ്പർ സബിത വിനയകുമാർ അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ രാഗി രമേഷ്, വൈസ് പ്രസിഡണ്ട് പ്രവീൺ ഒപി, മാറഞ്ചേരി ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ രമേഷ്,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കെ എന്നിവർ ആശംസകൾ അർപിച്ചു.മാറഞ്ചേരി ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.