24 April 2024 Wednesday

ഭാരതീയ ജനത കര്‍ഷകമോര്‍ച്ച ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു

ckmnews


ചങ്ങരംകുളം:പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ചുള്ള സേവാസപ്താഹത്തിൽ ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേത്രത്വത്തിൽ ചങ്ങരംകുളത്ത് വൃക്ഷതൈ നട്ടു. ബിജെപി ആലംകോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഉണ്ണി ആലംകോടിന്റെ അധ്യക്ഷതയിൽ ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വിബിൻ ചങ്ങരംകുളം നിർവഹിച്ചു. ചടങ്ങിൽ ഭാരതീയ ജനത കർഷകമോർച്ച പൊന്നാനി മണ്ഡലം സെക്രട്ടറി മണികണ്ഠൻ പന്താവൂർ.. ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രാജേട്ടൻ ചിയ്യാനൂർ. ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ സെക്രട്ടറി മനോഹരേട്ടൻ. ഭാരതീയ ജനത കർഷകമോർച്ച ആലംകോട്‌ പഞ്ചായത്ത്‌ സെക്രട്ടറി ശ്യം പെരുമുക്ക്. എന്നിവർ പങ്കെടുത്തു..