01 December 2023 Friday

ഒത്തിരിപ്പ്" എസ് വൈ എസ് എടപ്പാൾ സോൺ തല ഉദ്ഘാടനം നടന്നു

ckmnews


എടപ്പാൾ: സമസ്ത കേരള സുന്നി യുവജന സംഘം യൂണിറ്റ് ഘടകത്തിൽ നടത്തുന്ന "ഒത്തിരിപ്പ്"പരിപാടിയുടെ എടപ്പാൾ സോൺ തല ഉദ്ഘാടനം കക്കിടിപ്പുറം യൂണിറ്റിൽ ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ നടന്നു.എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡൻ്റ് സി. നജീബ് അഹ്സനി ഉദ്ഘാടനം നിർവഹിച്ചു. സോൺ സെക്രട്ടറി ഉമർ സഖാഫി, കെ.വി. ത്വയ്യിബ് സഅദി, ഇ.വി ഖാസിം സഖാഫി, എം. ഹസ്സൻ റഹ്മാനി, മുഹ്സിൻ അഹ്സനി, മസ്ഹൂദ് ഫാളിലി, ഇ.വി സലീം ഫാളിലി പ്രസംഗിച്ചു.