യൂണിവേഴ്സിറ്റി കലോത്സവം:പൊന്നാനിയുടെ മധുര കലൈമാനി കലാശക്കൊട്ടിലേക്ക്

പൊന്നാനി: അഞ്ചു ദിവസത്തെ പ്രയാണം പിന്നിട്ട് പൊന്നാനിയുടെ മധുര കലൈമാനി. സർഗ്ഗാത്മകത നിറഞ്ഞ് നിന്ന പൊന്നാനിയുടെ മണ്ണിൽ കലാപ്രതിഭകൾ നിറഞ്ഞാടിയ അഞ്ചു ദിവസങ്ങൾക്കാണ് ഇന്ന് പൊന്നാനിയുടെ മണ്ണിൽ തിരശീല വീഴുന്നത്.ആതിഥേയരായ പൊന്നാനി എം.ഇ.എസ് കോളേജിൽ വർണ്ണവിസ്മയം തീർത്താണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സംഘാടകസമിതി കലോത്സവത്തെ വരവേറ്റത്. 22ന് തിരിതെളിഞ്ഞ കലോത്സവത്തിൽ ആദ്യത്തെ രണ്ടു ദിവസം ഓഫ് സ്റ്റേജ് പരിപാടികളും അവസാന മൂന്ന് ദിവസം ഓൺ സ്റ്റേജ് പരിപാടികളുമാണ് അരങ്ങേറിയത്. മൂവായിരത്തോളം മത്സരാർത്ഥികൾ സ്റ്റേജിതരവും സ്റ്റേജ് തലത്തിലും വാശിയോടെ മത്സരിച്ച കലോത്സവത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് 193 പോയിൻ്റോടെ മുന്നിട്ടു നിൽക്കുന്നു. 113 പോയിൻ്റുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് രണ്ടാം സ്ഥാനത്തും 60 പോയിൻ്റുമായി മലപ്പുറം ഗവ. കോളജ് മൂന്നാം സ്ഥാനത്തും തുടരുന്നു.