23 April 2024 Tuesday

മിനിപമ്പയില്‍ ഒഴുക്കില്‍ പെട്ട ശബരിമല തീര്‍ത്ഥാടകരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി

ckmnews

കുറ്റിപ്പുറം:മിനിപമ്പയില്‍  ഒഴുക്കില്‍ പെട്ട ശബരിമല തീര്‍ത്ഥാടകരായ രണ്ട് പേരെ ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തി.ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയില്‍ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശികളായ രവി(28)പിമ്മണ(28) എന്നിവര്‍ ഒഴുക്കില്‍ പെട്ടത്.സംഭവം ശ്രദ്ധയില്‍ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് അംഗങ്ങളായ ഇബ്രാഹിം,ജിഷ്ണു,സൈഫു എന്നിവര്‍ ചേര്‍ന്നാണ് ഒഴുക്കില്‍ പെട്ടവരെ രക്ഷപ്പെടുത്തിയത്.പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം സംഘം ശബരിമലക്ക് തിരിച്ചു