ഹജ്ജ് ഉംറ തീർത്ഥാടകരുടെ സംഗമവും ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും മെയ് 27ന് ശനിയാഴ്ച ചങ്ങരംകുളത്ത് നടക്കും

ചങ്ങരംകുളം:ഉസ്താദ് റഫീക്ക് ഫൈസി തെങ്ങിൽ നയിക്കുന്ന 18 വർഷത്തെ ഹജ്ജ് ഉംറ തീർത്ഥാടകരുടെ സംഗമവും ആത്മീയ പഠന ക്ളാസിന്റെ ആറാം വാർഷികവും ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും മെയ് 27ന് ശനിയാഴ്ച ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാണക്കാട് സയ്യിദ് അബ്ദുറഷീദ് അലി ശിഹാബ് തങ്ങൾപ്രാർത്ഥന നിർവഹിക്കും.പാണക്കാട് സയ്യിദ് സ്വാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ സമാപന പ്രാർത്ഥന നടത്തും.സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ എംവി ഇസ്മായിൽ മുസ്ലിയാർ ചാരിറ്റബിൾ ട്രസ്റ്റ് പദ്ധതികളുടെ പ്രഖ്യാപനം നടത്തും.അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും.ഓണമ്പിള്ളി മുഹമ്മദ് ഫൈസി,സാലിം ഫൈസി കൊളത്തൂർ തുടങ്ങിയവർ പ്രഭാഷണം നടത്തും.പി ഉബൈദുള്ള എംഎൽഎ,പി നന്ദകുമാർ എംഎൽഎ,പിടി അജയ്മോഹൻ തുടങ്ങിയ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.റഫീക്ക് ഫൈസി,ഇബ്രാഹിം മൂക്കുതല,അബ്ദു കിഴിക്കര,മജീദ് പാണക്കാട്,അൻവർ കൂട്ടായി,മിഥിലാജ് ടിപ്പുനഗർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു