19 April 2024 Friday

കിഴിക്കര പള്ളിക്കര റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുന്നു

ckmnews


ചങ്ങരംകുളം:കിഴിക്കര പള്ളിക്കര റോഡിന്റെ തകര്‍ച്ച പരിഹരിക്കണമെന്ന ആവശ്യം ശക്തമാവുന്നു.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന്   കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയിലായത്.റോഡിന്റെ ഒരു ഭാഗം തോടും മറുഭാഗം പുഞ്ചാപ്പാടവും ആയത് കൊണ്ട് റോഡിനിരുവശവും കൈവരിയോ മറ്റു സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഇല്ലാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.പൊതുവെ വീതി കുറഞ്ഞ റോഡില്‍ പലപ്പോഴും അപകടങ്ങളില്‍ നിന്ന് തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടുന്നത്.