എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര സംഗമം സംഘടിപ്പിക്കും

പൊന്നാനി : എസ് ഡി പി ഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമര സംഗമങ്ങൾ സംഘടിപ്പിക്കും പിണറായി സർക്കാറിന്റെ രണ്ടാം വാർഷികം ജന വഞ്ചനയുടെ 2 വർഷം എന്ന പേരിൽ മെയ് 26 ന് വെള്ളി വൈകീട്ട് അഞ്ചരക്ക് വെളിയങ്കോട് പ്രതിഷേധ റാലിയും പൊതു യോഗവും നടത്തും ജില്ല ഭാരവാഹികളായ അൻവർ പഴഞ്ഞി എ കെ മജീദ് പങ്കെടുക്കും പൊന്നാനി മണ്ഡലത്തിലെ പ്ലസ്ടു സീറ്റിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്നാവശ്യപ്പെട്ടു കൊണ്ട് ജൂൺ 7, 8 തിയ്യതികളിൽ വാഹന പ്രചാരണ ജാഥ നടത്തും പൊന്നാനി തീരദേശ മേഖലയിലെ അവഗണനക്കെതിരെ ചർച്ച സംഗമങ്ങൾ സംഘടിപ്പിക്കും.ജൂൺ 23 ന് പദയാത്ര നടത്തും വാർത്താ സമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ഫത്താഹ് പൊന്നാനി ഹസൻ ചിയ്യാനൂർ മണ്ഡലം കമ്മിറ്റിയംഗം ഹാരിസ് പള്ളിപ്പടി പൊന്നാനി വെസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ് എം മുത്തലിബ് സെക്രട്ടറി കെ മുഹമ്മദ് യാസിർ പങ്കെടുത്തു