വർഗീയ അജണ്ടകൾ പ്രതിരോധിക്കാൻ ഒറ്റകെട്ടായി അണിനിരക്കണം:പി ടി അജയ് മോഹൻ

വർഗീയ അജണ്ടകൾ പ്രതിരോധിക്കാൻ ഒറ്റകെട്ടായി അണിനിരക്കണം:പി ടി അജയ് മോഹൻ
എടപ്പാൾ: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് മത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്ന വർഗീയ അജണ്ടകളെ ഒറ്റകെട്ടായ് പ്രതിരോധിണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ് മോഹൻ. കാലടി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരേയും കാല രംഗത്ത് മികവു തെളിയിച്ച വിദ്യാർഥികളെയും കൺവെൻഷനിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് കാലടി മണ്ഡലം പ്രസിഡന്റ് ആബിദ് തറയിൽ അദ്യക്ഷത വഹിച്ചു. ടി വി ഷബീർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അഡ്വ രഞ്ജിത്ത് തുറയാറ്റിൽ, പ്രകാശൻ കാലടി, കെ.ജി ബെന്നി, ജിൻസി ടീച്ചർ, ടി എം മനീഷ്, ടി പി ശ്രീജിത്ത്, കാവിൽ ഗോവിന്ദൻകുട്ടി, കെ.രാജഗോപാൽ, കരീം പോത്തനൂർ,വിൻസി ചാമ പറബിൽ, കെ. ജി.ബാബു, ബഷീർ ടി, മൻസൂർ കാലടി , ഒ കെ കുഞ്ഞിമുഹമ്മദ്, അഖിൽ വിജയ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനതിനു ഷമീം പുല്ലാര സ്വാഗതവും പ്രണവ് കോലത്തറ നന്ദിയും രേഖപ്പെടുത്തി...