10 June 2023 Saturday

പൊന്നാനി ചമ്രവട്ടത്ത് വാഹനാപകടം:പൊന്നാനി പള്ളിയിലെ ജീവനകാരനായ യുവാവിന് ദാരുണാന്ത്യം

ckmnews



പൊന്നാനി:പുറത്തൂർ-തിരൂർ പാതയിൽ ചമ്രവട്ടം പാലത്തിനടുത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് പൊന്നാനി പള്ളിയിലെ ജീവനകാരനായ യുവാവ് മരിച്ചു.പൊന്നാനി പള്ളിയിലെ ജീവനക്കാരനും കൈമലശ്ശേരി സ്വദേശിയുമായ മാത്തൂർ വളപ്പിൽ മമ്മി എന്നവരുടെ മകൻ സഫുവാൻ സഹദി മുസ്‌ലിയാർ ആണ് മരിച്ചത്.പൊന്നാനിയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന പള്ളിയിൽ ബാങ്ക് കൊടുക്കാനായി പുലർച്ചെ വീട്ടിൽ നിന്നും വരുമ്പോഴാണ് അപകടമുണ്ടായത്.