Ponnani
പുതുതലമുറക്ക് മാലിന്യ സംസ്കരണത്തിന്റെ അറിവ് പകർന്ന് പൊന്നാനി നഗരസഭ

പൊന്നാനി:സി സോൺ കലോത്സവ വേദിയായ പൊന്നാനി എംഇഎസ് കോളജിൽ മാലിന്യ സംസ്കരണത്തിന്റെ പുതിയ ആശയങ്ങളുമായി നഗരസഭ. IRTC യുടെയും ഹരിതകർമ്മ സേനയുടെയും നേതൃത്വത്തിൽ കോളജിൽ സ്ഥാപിച്ച സ്റ്റാൾ യുവ തലമുറക്ക് ന്യൂതന ആശയങ്ങൾ പകർന്നു നൽകുന്ന ഒന്നായി. 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിനിപ്പുറവും ക്യാമ്പസിന്റെ ശുചിത്വത്തിൽ വിട്ടുവീഴ്ച്ച വരാതിരിക്കാൻ സംഘാടകസമിതിയുടെ ആവശ്യപ്രകാരം സംവിധാനങ്ങൾ ഒരുക്കി നഗരസഭ. ഗ്രീൻ protocol പാലിച്ചു കൊണ്ടുള്ള മാലിന്യനിർമ്മാർജനത്തിന്റെ ഭാഗമായി ക്യാമ്പസിലെ 25 ഓളം ഇടങ്ങളിലാണ് ജൈവവലങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മറ്റ് സറ്റാളുകളിൽ നിന്നുള്ള മാലിന്യവും കലോത്സവത്തിനു ശേഷം ഹരിതകർമ്മസേന IRTC പ്രതിനിധി അറിയിച്ചു.