19 April 2024 Friday

ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം

ckmnews



ചങ്ങരംകുളം:ചിയ്യാനൂര്‍ പാടത്തെ പച്ചക്കറി കടയില്‍ മോഷണം.സംസ്ഥാന പാതയോരത്ത് മാര്‍സ് തിയറ്ററിന് സമീപം പുതുതായി തുടങ്ങിയ നമ്മുടെ കട എന്ന പച്ചക്കറി കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.ഷോപ്പിലെ രണ്ട് ഇലക്ട്രോണിക് തുലാസുകളും ടേബിള്‍ ഫാനും കടയില്‍ സൂക്ഷിച്ച പണവും അടക്കം 20000 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ മുഹമ്മദ് പറഞ്ഞു.സംഭവത്തില്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.പ്രദേശത്ത് അടുത്തിടെ നിരവധി മോഷണങ്ങളാണ് നടന്നത്.