25 April 2024 Thursday

കടവല്ലൂർ പഞ്ചായത്തിൽ ഇന്ന് എട്ടു പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

ckmnews



പെരുമ്പിലാവ്:കടവല്ലൂർ പഞ്ചായത്തിലെ 8 പേർക്ക് ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ  കോവിഡ് സ്ഥിരീകരിച്ചു. 8ാം വാർഡ് ഒറ്റപ്പിലാവിൽ 40, 39, 23, 23, 28, 20 എന്നീ വയസ്സുകളുള്ള പുരുഷൻമാർക്കും 16ാം വാർഡ് പരുവക്കുന്നിൽ 15 വയസ്സുള്ള പെൺകുട്ടിക്കും 19ാംവാർഡ് കോട്ടോലിൽ 

64 വയസ്സുള്ള പുരുഷനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതിൽ ഒറ്റപ്പിലാവിൽ പോസിറ്റീവ് ആയ 4 പേരുടെ ഉറവിടം അജ്ഞാതമാണ്. 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.