20 April 2024 Saturday

പ്രശസ്ത ഹിന്ദി സീരിയൽ താരത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

പ്രശസ്ത ഹിന്ദി സീരിയൽ താരത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


മുംബൈ: പ്രശസ്ത സീരിയൽ താരം ആദിത്യ സിംഗ് രജ്പുത് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ. തിങ്കളാഴ്ച്ചയാണ് ആദിത്യയെ അബോധാവസ്ഥയിൽ കുളിമുറിയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സുഹൃത്താണ് ആദിത്യയെ കുളിമുറിയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബാത്റൂമിൽ തലയടിച്ച് വീണാതാകാമെന്ന് സുഹൃത്ത് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.