10 June 2023 Saturday

ഓട്ടോ ഓടിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഓട്ടോ ഡ്രൈവർ മരിച്ചു മരിച്ചത് ചങ്ങരംകുളത്തേക്ക് ഓട്ടം വന്ന കുന്നംകുളത്തെ ഓട്ടോ ഡ്രൈവർ

ckmnews

ഓട്ടോ ഓടിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഓട്ടോ ഡ്രൈവർ മരിച്ചു


മരിച്ചത് ചങ്ങരംകുളത്തേക്ക് ഓട്ടം വന്ന കുന്നംകുളത്തെ ഓട്ടോ ഡ്രൈവർ 


ചങ്ങരംകുളത്തേക്ക് ഓട്ടം വന്ന കുന്നംകുളത്തെ ഓട്ടോ ഡ്രൈവർ.ഓട്ടോ ഓടിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇരുന്ന് ഓട്ടോ ഡ്രൈവർ മരിച്ചു.കുന്നംകുളത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ചൂണ്ടൽ സ്വദേശി കൈനിമംഗലം ജോഫി(53)ആണ് ഓട്ടോയിൽ ഇരുന്ന് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തേക്ക് ഓട്ടം വന്നതിനുശേഷം തിരിച്ചു പോകുന്നതിനിടെ കോലിക്കരയിൽ വച്ച് ശാരീരികാസ്വസ്ഥതയെ തുടർന്ന് ഓട്ടോറിക്ഷ  റോഡരികിൽ നിർത്തുകയായിരുന്നു.സംശയം തോന്നിയ നാട്ടുകാർ ജോഫിയെ പെരുമ്പിലാവ്  അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ജോഫി അവിവാഹിതനാണ്.പെരുമ്പിലാവ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും