18 April 2024 Thursday

അസ്സബാഹ് സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു

ckmnews

അസ്സബാഹ് സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനം മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി വി.മുഹമ്മദുണ്ണിഹാജി നിർവഹിച്ചു.തുടർന്ന് നടന്ന ചടങ്ങിൽ കോളേജ് കമ്മിറ്റി പ്രസിഡണ്ട് പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു .കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്നായി ആധുനിക സജ്ജീകരണങ്ങളോടെയാണ് സെമിനാർ ഹാൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ 

വി കമറുദ്ദീൻ വൈസ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബൈജു

 എം വി സാലിഹ്

ടിവി അബ്ദുറഹിമാൻ ഇ പി അലി എന്നിവർ പ്രസംഗിച്ചു